|    Dec 15 Sat, 2018 12:19 am
FLASH NEWS
Home   >  Kerala   >  

സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല; സംഘര്‍ഷ സാധ്യതയുണ്ടെന്നും ഡിജിപി

Published : 15th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമല നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി നല്‍കുക. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ പോലിസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് ലഭിച്ചെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി പറഞ്ഞു. ഇതുവരെ 700 ഓളം സ്ത്രീകളാണ് ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. തൃപ്തി ദേശായി ഇ-മെയില്‍ അയച്ചിരുന്നു. അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. സുരക്ഷ ആവശ്യമുള്ള സ്ത്രീകള്‍ക്ക് പോലിസ് മൊബൈല്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ അറിയിച്ചാല്‍ സുരക്ഷ നല്‍കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss