|    Nov 21 Wed, 2018 7:31 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ തനിക്കു വിലക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Published : 6th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയില്‍ പോവുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിലക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് എ പത്മകുമാര്‍. ഇത്തരം വാര്‍ത്ത നല്‍കുന്ന സ്വകാര്യ ചാനലുകള്‍ക്കും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഗുഢമായ അജണ്ടയുണ്ട്. ഗൂഢലക്ഷ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലുമാണ് താന്‍ ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്താത്തത്. സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങളില്‍ യാതൊരു ഇടപെടലും നടത്തുന്നില്ല. സുപ്രിംകോടതി വിധി മറയാക്കി ശബരിമലയില്‍ എത്തുന്ന ഭക്തരെ തടയാന്‍ ചില ഗൂഢലക്ഷ്യമുള്ളവര്‍ ശബരിമലയിലും പമ്പയിലും നിലക്കലുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ശബരിമലയില്‍ ഭക്തര്‍ക്കായി പോലിസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നത്. നിരോധനാജ്ഞ പോലും ഇത്തരക്കാര്‍ ലംഘിക്കുന്നു. അക്രമം നടത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇത് തടയാന്‍ പോലിസിന് രംഗത്തെത്തിയേ മതിയാവൂ. അതിനാല്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കിയേ മതിയാവൂ. അതിനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമലയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss