|    Dec 19 Wed, 2018 1:37 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സര്‍ക്കുലര്‍: ന്യായീകരിച്ച് ബിജെപി; മാധ്യമങ്ങള്‍ക്കെതിരേ വിമര്‍ശനം

Published : 20th November 2018 | Posted By: basheer pamburuthi

കൊച്ചി: ശബരിമലയില്‍ ഓരോ ദിവസവും എത്തേണ്ട നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളെയും ചുതലക്കാരെയും നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കുലറിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. സര്‍ക്കുലറില്‍ എന്താണ് അപാകതയുള്ളത്. ഇതേക്കുറിച്ച് കോടതിയില്‍ മറുപടി പറഞ്ഞു കൊള്ളാം. അങ്ങനെ പല സര്‍ക്കുലറും ബിജെപി അയക്കാറുണ്ട്. ഹോമിയോ ഗുളിക കഴിക്കുന്നത് പോലെ സര്‍ക്കുലറിനെ കുറിച്ച് ചോദിക്കേണ്ട. പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ക്വട്ടേഷന്‍ എടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ മനോരമയും ഏഷ്യാനെറ്റും മല്‍സരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പിണറായി വിജയനുമായി ധാരണയുണ്ടോയെന്നും രാധാകൃഷ്ണന്‍ ക്ഷുഭിതനായി ചോദിച്ചു. ഏഷ്യാനെറ്റിനെ കൈരളിയേക്കാള്‍ പേടിയാണ്. ഹൈക്കോടതിയില്‍ റിപോര്‍ട്ട് കൊടുത്ത എജി കമ്മ്യൂണിസ്റ്റുകാരനാണ്. പിണറായി വിജയനും പോലിസും തങ്ങളെ തല്ലിക്കൊല്ലുമ്പോള്‍ സിപിഎം ഫ്രാക്ഷനിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വ്യാജപ്രചരണം നടത്തുകയാണ്. ശബരിമലയിലുള്ളത് പതിനഞ്ചായിരത്തോളം കമ്മ്യൂണിസ്റ്റുകാരായ പോലിസുകാരാണ്. ഇപ്പോഴത്തെ എസ്പിയെ കാര്‍ഗിലില്‍ അയക്കണം. പാകിസ്താന്‍കാര്‍ വന്നത് പോലെയാണ് അയ്യപ്പന്മാരെ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss