|    Dec 14 Fri, 2018 7:59 pm
FLASH NEWS
Home   >  Kerala   >  

നിലയ്ക്കലിലെ അപര്യാപ്തതകള്‍;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 20th November 2018 | Posted By: basheer pamburuthi

 

തിരുവനന്തപുരം: നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന അപര്യാപ്തതകളില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറും ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറും റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, പമ്പയിലും നിലയ്ക്കലിലും നടത്തിയ പരിശോധനയില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ കാലതാമസമില്ലാതെ സര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു. ഭക്തജനങ്ങളും ഉദ്യോഗസ്ഥരും ശബരിമലയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പമ്പയിലും നിലയ്ക്കലിലും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ മോഹന്‍കുമാറും പി മോഹനദാസും സന്ദര്‍ശനം നടത്തി.ഭക്തരുംകെഎസ്ആര്‍ടിസി, പോലിസ് ഉദ്യോഗസ്ഥരും വ്യാപാരികളും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. കമ്മീഷന്‍ പമ്പയിലെയും നിലയ്ക്കലിലെയും സൗകര്യങ്ങള്‍ വിലയിരുത്തി.ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss