|    Dec 17 Mon, 2018 6:05 am
FLASH NEWS
Home   >  Kerala   >  

സന്നിധാനത്തെ പ്രതിഷേധ നാമജപം: 100 പേര്‍ക്കെതിരേ കേസ്

Published : 23rd November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടിയതിനെതിരേ പ്രതിഷേധ നാമജപം വിളിച്ചതിനു 100 പേര്‍ക്കെതിരേ സന്നിധാനം പോലിസ് കേസെടുത്തു. ഇന്നലെ രാത്രി 10.30ഓടെയാണ്
ഒരുകൂട്ടം സന്നിധാനത്തെത്തി ശരണം വിളിക്കുകയും നാമജപപ്രതിഷേധം നടത്തുകയും ചെയ്തത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നേരത്തേ ശരണം വിളിക്കുന്നതില്‍ കേസെടുക്കില്ലെന്ന് പോലിസ് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധ രൂപത്തില്‍ ആയതോടെയാണ് കേസെടുത്തതെന്നാണു വിശദീകരണം. ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നശേഷം ഇന്നലെ രാത്രിവരെ 17 കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. 72 പേരെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേസെടുത്തിട്ടുണ്ട്. കലാപാഹ്വാനത്തിനുള്ള ഏതൊരു നീക്കത്തെയും ശക്തമായി നേരിടാനാണു പോലിസിന്റെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss