|    Dec 13 Thu, 2018 6:17 pm
FLASH NEWS
Home   >  Districts  >  Kannur  >  

ശബരിമല: ഹൈക്കോടതി അന്വേഷണം ഭയന്ന് കണ്ണൂര്‍ സര്‍ക്കുലര്‍ തള്ളി ബിജെപി

Published : 23rd November 2018 | Posted By: basheer pamburuthi

 

കണ്ണൂര്‍: ശബരിമലയില്‍ സന്നിധാനത്തേക്ക് പ്രതിഷേധത്തിനായി മണ്ഡലംതലങ്ങളില്‍ നിന്നു പരിശീലനം ലഭിച്ചവരെ എത്തിക്കാന്‍ നിര്‍ദേശം നല്‍കുന്ന സര്‍ക്കുലറിനെ കുറിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തോടെ പ്രത്യാഘാതം മുന്നില്‍ക്കണ്ട് കണ്ണൂര്‍ സര്‍ക്കുലറിനെ ബിജെപി തള്ളിപ്പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശാണ് തന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണു സര്‍ക്കുലറെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ കണ്ണൂര്‍ എസ്പിക്കു പരാതി നല്‍കിയത്. പാര്‍ട്ടിയുടെ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്ത് പാര്‍ട്ടിയെ അവമതിക്കാനും ശബരിമലയിലെ ആചാരസംരക്ഷണ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുമാണ് വ്യാജപ്രചാരണമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കു മുമ്പ് സര്‍ക്കുലറില്‍ വന്ന അതേ മാതൃകയില്‍ തന്നെയാണ് പുതിയ ലെറ്റര്‍ ഹെഡും ഉള്ളത്. പ്രസ്തുത സര്‍ക്കുലറില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ എത്തണമെന്നും സഞ്ചിയില്‍ സാധാനസമാഗ്രികള്‍ കൊണ്ടുവരണമെന്നും പറയുന്നു. ഇതേക്കുറിച്ചു എന്താണീ സാധാന സാമഗ്രികളെന്നും ഇതേ കുറിച്ച് പോലിസ് അന്വേഷിച്ച് കോടതിക്കു റിപോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി രണ്ടുദിവസം മുമ്പ് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി കണ്ണൂര്‍ ഘടകത്തിന്റെ മലക്കംമറിച്ചലെന്നാണു സൂചന. അതേസമയം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലറിനെ പാര്‍ട്ടി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കണ്ണൂര്‍ സര്‍ക്കുലറില്‍ പരിശീലനം, സാധന സാമഗ്രികള്‍ എന്നിവയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരിച്ചടിയാവുമെന്നു ഭയന്നാണ് ബിജെപിയുടെ പുതിയ നീക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss