|    Dec 14 Fri, 2018 11:14 am
FLASH NEWS
Home   >  Kerala   >  

ശബരിമല: ബിജെപിയുടെ കണ്ണൂര്‍ സര്‍ക്കുലര്‍; ഹൈക്കോടതി റിപോര്‍ട്ട് തേടി

Published : 21st November 2018 | Posted By: basheer pamburuthi

 

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധിക്കാന്‍ സന്നിധാനത്തേക്ക് മണ്ഡലംതലങ്ങളില്‍ നിന്നു ആളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കുന്ന ബിജെപിയുടെ കണ്ണൂര്‍ സര്‍ക്കുലറിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കണ്ണൂരില്‍ നിന്നിറങ്ങിയ സര്‍ക്കുലറില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ എത്തണമെന്നാണ് പറയുന്നത്. സഞ്ചിയില്‍ സാധാനസമാഗ്രികള്‍ കൊണ്ടുവരണമെന്നും പറയുന്നു. എന്താണീ സാധാന സാമഗ്രികള്‍. ഇതേ കുറിച്ച് പോലിസ് അന്വേഷിച്ച് കോടതിക്കു റിപോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തയ്യാറാക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലറിനു പിന്നാലെയാണ് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ സര്‍ക്കുലര്‍ പുറത്തായത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോവേണ്ടത് ഡിസംബര്‍ 11നാണെന്നു സര്‍ക്കുലര്‍ നമ്പര്‍ 150/18 ല്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സര്‍ക്കുലറില്‍ സൂചിപ്പിച്ച പ്രകാരം പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും രഹസ്യ സര്‍ക്കുലറിലുണ്ട്. ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശിന്റെ ഒപ്പും സീലുമടങ്ങിയ സര്‍ക്കുലര്‍ ഈമാസം 14നാണു പുറപ്പെടുവിച്ചിട്ടുള്ളത്. ശബരിമലയിലേക്ക് പോവേണ്ടവര്‍ക്ക് ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി മന്ദിരത്തില്‍ ക്ലാസ് ഉണ്ടെന്നും സര്‍ക്കുലറിലുണ്ട്. ഈ സര്‍ക്കുലറിനെ കുറിച്ചാണ് ഹൈക്കോടതി ഇന്ന് വിവരങ്ങള്‍ തേടിയത്. സര്‍ക്കുലറില്‍ പറയുന്ന കൈസഞ്ചിയിലെ സാധനസാമഗ്രികള്‍ ആയുധങ്ങളാണോയെന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss