|    Dec 19 Wed, 2018 7:35 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പോലിസ്

Published : 22nd November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പോലിസ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകീട്ട് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പത്തനംതിട്ട എസ്പി രംഗത്തെത്തിയത്. അതേസമയം, നിരോധനാജ്ഞ പിന്‍വലിക്കാമെന്നാണ് റാന്നി തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സന്നിധാനത്ത് സംഘര്‍ഷ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇന്നലെയും നാമജപ പ്രതിഷേധം നടന്നെങ്കിലും സന്നിധാനത്തു ദിവസങ്ങളായി സംഘര്‍ഷാവസ്ഥയില്ല. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്നു ാന്നി തഹസില്‍ദാര്‍ റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ ഇന്ന് രാത്രി മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ഇക്കാര്യത്തില്‍ ഉന്നതതലത്തില്‍ ചര്‍ച്ചയുണ്ടാവുമെന്നാണു സൂചന. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു. മാത്രമല്ല, നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss