|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  Kerala   >  

ശബരിമല അറസ്റ്റ്: 69 പേരെ കോടതി റിമാന്‍ഡ് ചെയ്തു

Published : 19th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രി അപ്രതീക്ഷിത പ്രതിഷേധസമരം നടത്തിയതിനു പോലിസ് അറസ്റ്റ് ചെയ്തവരില്‍ 69 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കോടതിയില്‍ ഹാജരാക്കിയവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് പൂജപ്പുര
ജയിലിലേക്കയക്കാന്‍ കോടതി ഉത്തരവിട്ടു. ആകെ 70 പേരെയാണ് സന്നിധാനത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോള്‍ കോടതിക്കു പുറത്ത് നാമജപവുമായി ഒരുസംഘം പ്രതിഷേധിച്ചിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സുരേന്ദ്രന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss