|    Dec 14 Fri, 2018 3:18 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും

Published : 14th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും ഘടകക്ഷികളുടെ ആവശ്യപ്രകാരമാണ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാവരുതെന്ന് യുഡിഎഫ് ആവശ്യപ്പെടും. ആചാരലംഘനം പാടില്ലെന്ന നിലപാടും സര്‍ക്കാരിനെ അറിയിക്കും. സര്‍വ കക്ഷി യോഗം സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും തന്ത്രി കുടുംബത്തിലെ പ്രതിനിധിയും ഉള്‍പ്പെടുന്ന പ്രത്യേക ചര്‍ച്ചയും യോഗത്തിനു ശേഷം വിളിച്ചിട്ടുണ്ട്. എന്‍എസ്എസും സമവായത്തിനു തയ്യാറാണെന്നാണു സൂചന. സുപ്രിംകോടതി ഇന്നലെ പുനപരിശോധന, റിട്ട് ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ രാവിലെ 11നു മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബിജെപി പങ്കെടുക്കുമോ എന്ന കാര്യം എന്‍ഡിഎ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നേരത്തേ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. മാത്രമല്ല യോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊരു തീരുമാനം ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss