|    Nov 15 Thu, 2018 5:58 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ അക്രമം: ആര്‍.എസ്.എസ് മല കയറ്റിയത് സ്ഥിരം ക്രിമിനല്‍ സംഘത്തെ

Published : 10th November 2018 | Posted By: afsal ph

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: ശബരിമലയിലെ അക്രമത്തിന് ആര്‍എസ്എസ് മല കയറ്റിയത് പ്രത്യേകം പരിശീലനം ലഭിച്ച സ്ഥിരം കൊലയാളി സംഘങ്ങളെന്ന് പോലിസ് തിരിച്ചറിഞ്ഞു. ശബരിമലയില്‍ 52 കാരിയായ വീട്ടമ്മയെയടക്കം അപായപെടുത്താന്‍ നേതൃത്വം നല്‍കിയത് ഈ സംഘത്തില്‍ പെട്ടവരാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി ആലത്തിയൂര്‍ വടക്കേപാടം സ്വദേശി രതീഷ്, പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നുപൂബിനെ രണ്ട് മാസം മുന്‍പ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അയോദ്ധ്യ നഗറിലെ കെട്ടുങ്ങല്‍ രജ്ജിത്ത്, പരപ്പനങ്ങാടി പ്രദേശത്തെ മുന്നോളം വധശ്രമകേസിലെ പ്രതി അയോദ്ധ്യ നഗറില്‍ പ്രമജേഷ്, പ്രതീപ് എന്നിവരടക്കമുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത സംഘത്തെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റു ജില്ലകളില്‍ നിന്നും ക്രിമിനല്‍ കേസുകളില്‍ പ്രതികളടക്കമുള്ള ഗുണ്ടാ സംഘം തന്നേയാണ് ശബരിമലയിലെത്തിയത്. കൊലക്കേസ് പ്രതിയായ വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഉന്നത ആര്‍എസ്എസ് നേതൃത്വങ്ങളാണ് ഇവരെ നയിച്ചിരുന്നത്. പത്തനംതിട്ട പോലിസ് വിവിധ സ്‌റ്റേഷനുകളിലേക്ക് ഫോട്ടോകള്‍ അയച്ചാണ് അക്രമികളുടെ ക്രിമിനല്‍ പശ്ചാതലം തിരിച്ചറിഞ്ഞത്. സ്ഥിരം ക്രിമിനലുകളായതിനാല്‍ സംഘ്പരിവാര്‍ ബന്ധമുള്ള പോലീസുകാര്‍ ഇവരെ ഒളിവില്‍ പോവാന്‍ സഹായിച്ചത് അന്യേഷിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss