|    Dec 13 Thu, 2018 6:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി

Published : 18th November 2018 | Posted By: G.A.G

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ചീഫ് സബ് എഡിറ്റര്‍ മുഹമ്മദ് സുഹൈബിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. ഷറഫിയ കബാബ് കോര്‍ണറില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഫോറം പ്രസിഡണ്ട് ഹസന്‍ ചെറൂപ്പ സുഹൈബിന് ഉപഹാരം നല്‍കി. ഫോറത്തിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി കബീര്‍ കൊണ്ടോട്ടിയെ തിരഞ്ഞെടുത്തു.
വാര്ഷിക കുടുംബ സംഗമം ജനുവരി രണ്ടാം വാരം നടത്താന് തീരുമാനിച്ചു. അബ്ദുറഹ്മാന്‍ തുറക്കല്‍, പി.കെ സിറാജ്, പി ശംസുദ്ദീന്‍, പി.എം മായിന്‍കുട്ടി, നാസര്‍ കരുളായി, ഇബ്രാഹീം ശംനാട്, സാദിഖലി തുവ്വൂര്‍, നാസര്‍ കാരക്കുന്ന്, കെ.ടി മുസ്തഫ പെരുവള്ളൂര്‍, ബിജുരാജ് രാമന്തളി എന്നിവര് സംസാരിച്ചു. ജലീല്‍ കണ്ണമംഗലം സ്വാഗതവും കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss