|    Dec 17 Mon, 2018 11:01 am
FLASH NEWS
Home   >  Kerala   >  

ഷിപ്പിങ് കമ്പനി ജീവനക്കാരനെ വിദേശത്ത് ആഴക്കടലില്‍ കാണാതായ സംഭവം: ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് ഹൈക്കോടതി

Published : 14th November 2018 | Posted By: afsal ph

കൊച്ചി: ഷിപ്പിങ് കമ്പനി ജീവനക്കാരനെ വിദേശത്ത് ആഴക്കടലില്‍ കാണാതായ സംഭവത്തിന്റെ അന്വേഷണത്തിന് സംസ്ഥാന പോലിസ് മേധാവി ഇന്റര്‍പോളിന്റെ സഹായം തേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോള്‍ െ്രെകംബ്രാഞ്ച് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കുണ്ടറ പെരുമ്പുഴ സ്വദേശി യേശുദാസന്‍, ഭാര്യ ഫാന്‍സി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ബഹാമാസ് ഉടമസ്ഥതയിലുള്ള കപ്പലില്‍ ഈജിപ്തില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുമ്പോള്‍ കാണാതായ മകന്‍ അഭിനന്ദിനെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ചാണ് കോടതി ഉത്തരവ്. ആഴക്കടലില്‍ കാണാതായെന്നാണ് വിവരം ലഭിച്ചതെങ്കിലും ഇതിനിടയാക്കിയ കാരണമെന്തെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പരാതിയെ തുടര്‍ന്ന് െ്രെകംബ്രാഞ്ച് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ല. ആഴക്കടലില്‍ നടന്ന സംഭവമായതിനാല്‍ രാജ്യത്തിന് പുറത്ത് മറ്റിടങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്. ഇതിന് െ്രെകംബ്രാഞ്ചിന് പരിമിതികളുണ്ടെന്നും അതിനാല്‍ സിബിഐക്ക് അന്വേഷണം കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം. എന്നാല്‍, ഇന്റര്‍പോള്‍ സഹായം തേടുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇക്കാര്യം പ്രായോഗികമാണെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ നിര്‍ദേശം തേടാന്‍ സംസ്ഥാന പോലിസ് മേധാവിയോട് നിര്‍ദേശിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss