|    Nov 19 Mon, 2018 10:19 am
FLASH NEWS
Home   >  National   >  

വായു മലിനീകരണം: ഡല്‍ഹിയില്‍ പ്രതിഷേധം, വലിയ വാഹനങ്ങള്‍ വിലക്കും

Published : 7th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: വായു മലിനീകരണ തോത് വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ ശനിയാഴ്ച വരെ ഡല്‍ഹിയിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ശുപാര്‍ശ ചെയ്തു. ഗതാഗത വകുപ്പ് അധികൃതരുമായി ബോര്‍ഡ് ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള നിയമപരമായ സംഘടനയുടെ മെമ്പര്‍ സെക്രട്ടറി പ്രശാന്ത് ഗര്‍ഗാവ അറിയിച്ചതാണ് ഇക്കാര്യം. ദീപാവലിക്ക് ശേഷമുള്ള മലിനീകരണം നിയന്ത്രിക്കുവാന്‍ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം, ഡല്‍ഹിയില്‍ ആരോഗ്യത്തിനു ഹാനികരമാകുന്ന മലിനീകരണം വര്‍ധിച്ചുവരുന്നതിനെതിരേ ജനങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധിച്ചു. ഡല്‍ഹിയിലെ വായു വിഷമയമാണ്, ശ്വാസം എന്നെ കൊല്ലുന്നു, ശ്വസിക്കാന്‍ എനിക്ക് അവകാശമുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ആളുകള്‍ എത്തിയത്. അവര്‍ പാട്ടുപാടുകയും ഡല്‍ഹിക്കു ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ കൊയ്തതിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss