|    Dec 13 Thu, 2018 6:25 pm
FLASH NEWS
Home   >  Kerala   >  

പന്തളം നഗരസഭയില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു; പുന്നപ്ര സീറ്റ് നിലനിര്‍ത്തി

Published : 30th November 2018 | Posted By: mtp rafeek

കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനവുമായി എസ്ഡിപിഐ. പന്തളം നഗരസഭാ സീറ്റ് എസ്ഡിപിഐ സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ പുന്നപ്ര സീറ്റ് കൂടുതല്‍ വോട്ടുകള്‍ നേടി എസ്ഡിപിഐ നിലനിര്‍ത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് 10ാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍തി സീനത്ത് 132 വോട്ടിനാണ് വിജയിച്ചത്. ഇവിടെ പാര്‍ട്ടിക്ക് വോട്ടും ഭൂരിപക്ഷവും വര്‍ധിച്ചു. പുന്നപ്രയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് 440 വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയായ യുഡിഎഫിലെ സ്ഥാനാര്‍ഥി ക്ക് 308 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 184 വോട്ടും ബിജെപിക്ക് 10 വോട്ടും ലഭിച്ചു. എസ്ഡിപിഐ വാര്‍ഡ് മെമ്പറായിരുന്ന നസീറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ 10ാം വാര്‍ഡായ കടയ്ക്കാട് വാശിയേറിയ ത്രികോണ മല്‍സരമാണ് നടന്നത്. 9 വോട്ടുകള്‍ക്കാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി അട്ടിമറി ജയം നേടിയത്. ആകെ പോള്‍ ചെയ്ത് 804 വോട്ടുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഹസീനയ്ക്ക് 276 വോട്ടുകളാണ ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യൂഡിഎഫ് സ്ഥാനാര്‍ഥിക്ക് റസീനയ്ക്ക് 267 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷ്‌നയ്ക്ക് 249 വോട്ടും ലഭിച്ചു. ബിജെപിയുടെ രജനിക്ക് 12 വോട്ടുകള്‍ മാത്രമാണ് ഇവിടെ നേടാനായത്.

എസ്ഡിപിഐ മല്‍സരിച്ച മറ്റൊരു വാര്‍ഡായ പത്തനംതിട്ട മുനസിപ്പാലിറ്റിയിലെ കുലശേഖരപതി വാര്‍ഡില്‍ എസ്ഡിപിഐ ശ്രദ്ധേയമായ പ്രകടനവുമായി മൂന്നാം സ്ഥാനത്തെത്തി. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss