|    Dec 18 Tue, 2018 12:23 am
FLASH NEWS
Home   >  Kerala   >  

പത്തനംതിട്ട ജില്ലയിലെ മൂന്നുനഗരസഭകളിലും പ്രാതിനിധ്യം നേടി എസ്ഡിപിഐ

Published : 30th November 2018 | Posted By: G.A.G

പത്തനംതിട്ട: പന്തളം നഗരസഭാ ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിലെ നാലു നഗരസഭകളില്‍ മൂന്നിടത്തും പ്രാതിനിധ്യം നേടി എസ്ഡിപിഐ. തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകളിലാണ് എസ്ഡിപിഐ ഒരോ സീറ്റുകള്‍ വീതം നേടിയിട്ടുള്ളത്. പന്തളം നഗരസഭയിലെ 10ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി എം ആര്‍ ഹസീന വിജയിച്ചിരുന്നു. പത്തനംതിട്ട നഗരസഭയിലെ പേട്ട സൗത്ത് വാര്‍ഡില്‍ വല്‍സലയും തിരുവല്ല മുന്‍സിപ്പാലിറ്റിയിലെ വാരിക്കാഡ് വാര്‍ഡില്‍ എം കെ നിസാമുദ്ദീനും എസ്ഡിപിഐ പ്രതിനിധികളായുണ്ട്. ഇതിനു പിന്നാലെ പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം വാര്‍ഡിലും എസ്ഡിപിഐ പ്രതിനിധി ഷാജി അയത്തിക്കോണില്‍ വിജയിച്ചിരുന്നു. എല്ലാ വാര്‍ഡുകളിലും സിപിഎമ്മിനെ ബഹുദൂരം പിന്നിലാക്കിയാണ് എസ്ഡിപിഐ വിജയക്കൊടി പാറിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss