|    Nov 21 Wed, 2018 1:51 am
FLASH NEWS
Home   >  Kerala   >  

കേരളത്തിന്‌ കൈത്താങ്ങായി എസ്ഡിപിഐ റസ്‌ക്യൂ ടീം

Published : 19th August 2018 | Posted By: sruthi srt

പ്രളയ ദുരിതത്തെ നേരിടാന്‍ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ റസ്‌ക്യൂ ടീമിന്റെ പ്രവര്‍ത്തനം.ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ചെങ്ങന്നൂരില്‍ ഭക്ഷണം, വെള്ളം, അവശ്യ വസ്തുകളുടെ ശേഖരണം പാങ്ങോട് നടന്നുകൊണ്ടിരിക്കുകയാണ്. ചടയമംഗലം മണ്ഡലം 2000 പൊതിച്ചോറ് പത്തനംതിട്ട ജില്ലയ്ക്ക് കൊടുത്തയച്ചു. ഇവിടെ നിന്ന് സംഘം 38 പേരെ രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വസ്ത്രങ്ങള്‍, മെഡിക്കല്‍ ഐറ്റംസ്, സ്‌റ്റേഷനറി ഐറ്റംസ് എന്നിവ നേരിട്ട് എത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയും കുമരകത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എസ്ഡിപിഐ ടീം സജീവമായി രംഗത്തുണ്ടായിരുന്നു.

വെള്ളപൊക്കം മൂലം കുമരകത്തു ഒറ്റപെട്ടുപോയ ജനങ്ങളെ കോട്ടയം നഗരത്തില്‍ സുരക്ഷിതമായി എത്തിച്ചു. വര്‍ക്കല ഗവ എല്‍പിഎസിലും വെണ്‍കുളത്തുമായി രണ്ട് ക്യാമ്പുകള്‍ പ്രവത്തിക്കുന്നുണ്ട്. ഇവിടെ വിവിധ ഘട്ടങ്ങളിലായി ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്തു വരികയാണ്.പന്തളം മുട്ടാറില്‍ കുടുങ്ങി കിടന്നവരെയും പ്രവര്‍ത്തകര്‍ രക്ഷിച്ചു. പന്തളത്ത് സംഘടനയുടെ മെഡിക്കല്‍ ടീമിന്റെ സേവനവും ലഭിച്ചു. ചാലിയത്ത് ദുരന്തഭൂമിയിലേക്ക് 2 തോണിയിലായി 18 പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
പഞ്ചാര കൊല്ലിയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും വയനാട്ടിലെ പ്രളയബാധിതരേയും പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി സന്ദര്‍ശിച്ചു. സന്ദര്‍ശന ശേഷം ജില്ലാ നേതൃത്വത്തോടൊപ്പം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
വയനാട്ടില്‍ വയനാട് പുനഃരധിവാസ പദ്ധതികള്‍, തുടര്‍ സേവന പ്രവര്‍ത്തനങ്ങളും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ അസൂത്രണം ചെയ്തു.ഇടിഞ്ഞാര്‍ സ്‌കൂളില്‍ തുന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും നേതാക്കള്‍ സന്ദര്‍ശനം നടത്തി
ദുരിതബാധിതര്‍ക്ക് കിടക്ക പായ വിതരണം ചെയ്തു.മലപ്പുറം വളാഞ്ചേരിയില്‍ ശുദ്ധജല വിതരണം നടത്തി. വെള്ളക്കെട്ടില്‍ വീണ് മരണമടഞ്ഞ പെരുമണ്ണ പുത്തൂര്‍മഠം അമ്പിലോട് അസ്‌നാിസിന്റെ വീട് കോഴിക്കോട് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡണ്ട് തസ്‌നി ബഷീര്‍, സെക്രട്ടറി ഫാസില നിസാര്‍ ജില്ല കമ്മറ്റി അംഗങ്ങളും ഇരിട്ടി കൊട്ടിയൂര്‍ മേഖല ദുരിത്വാശ്വാസ കേമ്പുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു.
കണ്ണൂരില്‍ എസ്ഡിപിഐയുടെ കണ്ണൂര്‍ മണ്ഡലം ആര്‍ ജി റെസ്‌ക്യൂ ടീം തയ്യാറായി. റെസ്‌ക്യൂ ടീമിന് 3 മേഖലകളിലായി 60 അംഗ സംഘത്തെ ആണ് തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളത്. കൊട്ടിയൂരില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന നീണ്ടുനോക്കിയിലെ കൊട്ടിയൂര്‍ ജുമാ മസ്ജിദിന്റെ ചുറ്റുമതില്‍ സംഘവും സൈന്യവും ചേര്‍ന്ന് പുനര്‍ നിര്‍മ്മിച്ചു. 40 അംഗങ്ങള്‍ അടങ്ങിയ റെസ്‌ക്യൂ സംഘം പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തി.ഇടുക്കി തൊടുപുഴയില്‍ മഴക്കെടുതി മൂലം ദുരിതം പേറി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി എസ്ഡിപിഐ സഹായങ്ങള്‍ എത്തിച്ചു. മേഖലാതലത്തില്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റുമാണ് എത്തിച്ചു നല്‍കിയത്. അരി, കുടിവെള്ളം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് ശേഖരിച്ചത്. പേരാമ്പ്ര മണ്ഡലംനേതൃത്വം നല്‍കുന്ന ടീം പെരുവണ്ണാമൂഴി ഡാമിനടുത്ത് കിണര്‍, വീട് എന്നിവ വ്യത്തിയാക്കി. പെരുവണ്ണാമൂഴിയിലെ നിരവധി വളണ്ടിയര്‍മാര്‍ കിണറുകള്‍ വൃത്തിയാക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഈ സേവനം വരും ദിവസങ്ങളിലും തുടരും.
14 ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങള്‍ ബേപ്പൂര്‍ മേഖലയില്‍ നിന്നും ദുരിത മേഖലയിലേക്ക് അയക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss