|    Dec 19 Wed, 2018 3:01 am
FLASH NEWS
Home   >  Kerala   >  

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പ്രഹസനം: മജീദ് ഫൈസി

Published : 19th August 2018 | Posted By: sruthi srt

കോട്ടയം: കോടികളുടെ വാഗ്ദാനങ്ങള്‍ക്ക് പകരം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള അടിയന്തിര തീരുമാനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ദുരന്തമുഖത്ത് മരണം മുന്നില്‍ കണ്ട് നില്‍ക്കുന്ന ആയിരങ്ങളെ രക്ഷിക്കാനുള്ള പ്രായോഗിക നടപടികളില്ലാതെ തിരിച്ച് പോയ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പ്രഹസനവും രാഷ്ട്രീയ നാടകവുമാണ്.

 

രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നിട്ടും അതിന് അമാന്തം കാണിക്കുന്ന മുഖ്യമന്ത്രിയുടെ ദുരഭിമാനം ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയാണെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.അതേസമയം, കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്ക് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എംകെ ഫൈസി നിവേദനം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss