|    Nov 17 Sat, 2018 4:18 pm
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതി: സര്‍ക്കാര്‍ അനാസ്ഥയും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ നിയമസഭാ സമിതി രൂപീകരിക്കണം- എസ്ഡിപിഐ

Published : 29th August 2018 | Posted By: G.A.G

തൃശൂര്‍: പ്രളയം സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഭാഗമായുണ്ടായതാണെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ കൃത്യമായ മുന്‍കരുതല്‍ നടപടികളും മുന്നറിയിപ്പുകളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ലെന്നും എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി. നവകേരളം സൃഷ്ടിക്കണമെന്ന് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡാമുകള്‍ ഒന്നിച്ചുതുറന്ന സാഹചര്യം പലയിടത്തും പ്രളയം സൃഷ്ടിക്കാന്‍ കാരണമായി. കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. 58 മണിക്കൂറിനുള്ളില്‍ പ്രധാന ഡാമുകളില്‍ നിന്ന് സെക്കന്റില്‍ 16 ലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുകിയാലുണ്ടാകുന്ന പ്രളയ വ്യാപ്തി എന്തെന്ന് വിലയിരുത്താന്‍ സര്‍ക്കാരിനായില്ല. സര്‍ക്കാര്‍ തലത്തിലുണ്ടായ വീഴ്ച സമ്മതിക്കണം. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമസഭാ സമിതി രൂപീകരിക്കണം. ഈ ആവശ്യമുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തും.
2018 പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രത്യേകം അക്കൗണ്ടായി സൂക്ഷിക്കണം. ഓരോ വ്യക്തിക്കും മുഴുവന്‍ നഷ്ടവും വകവെച്ച് നല്‍കണം. ചില ആനുകൂല്യങ്ങളും വായ്പകളും പ്രഖ്യാപിക്കുകയല്ലാ വേണ്ടത്. അടിയന്തിര ധനസഹായം 25000 രൂപയായി വര്‍ധിപ്പിച്ച് ഉടന്‍ വിതരണം ചെയ്യണം. പ്രളയ കെടുതിയില്‍പെട്ടവര്‍ക്ക് പലിശ രഹിത വായ്പകള്‍ അനുവദിക്കണം.
അതേസമയം ഇത്രയും വലിയ പ്രളയം സംസ്ഥാനം നേരിട്ടപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഭാഗത്ത് നിന്ന് നിഷേധാത്മകമായ സമീപനമാണുണ്ടായത്. വിദേശരാജ്യങ്ങളുടെ ഫണ്ടുള്‍പ്പടെ തടയാന്‍ ശ്രമിക്കുന്ന കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രളയത്തില്‍ കേരള ജനതയെ അപഹസിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 10 ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും.
സംസ്ഥാന കമ്മിറ്റി യോഗ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി അബ്ദുള്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുള്‍ ലത്തീഫ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss