|    Dec 11 Tue, 2018 3:19 am
FLASH NEWS
Home   >  Kerala   >  

ഇസ് ലാമിനും പണ്ഡിതര്‍ക്കുമെതിരേ അധിക്ഷേപം; എംഎല്‍എ നടത്തിയ പ്രസംഗം പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ

Published : 22nd November 2018 | Posted By: G.A.G


ചാവക്കാട്: ഇസ് ലാമിനേയും മത പണ്ഡിതരേയും അധിക്ഷേപിച്ച് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ നടത്തിയ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വിവാദമായതോടെ ലീഗിനേയാണ് ഉദ്ധേശിച്ചതെന്ന് പറയുന്ന എംഎല്‍എ ഇസ് ലാമും ലീഗും രണ്ടാണെന്ന് അറിയാതേയാണോ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണം. സിപിഎം നേതാക്കള്‍ക്ക് ഇസ്്‌ലാമിനോടുള്ള കാഴ്ചപ്പാടാണ് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ പ്രസംഗത്തിലൂടെ തെളിയുന്നതെന്നും തനിക്ക് പറ്റിയ തെറ്റ് തിരുത്തി പറയാന്‍ അദ്ദേഹം തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി എം അക്ബര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എച്ച് ഷാജഹാന്‍, ഖജാഞ്ചി കരീം ചെറായി, വൈസ് പ്രസിഡന്റ് ഷിഹാബ് പുന്നയൂര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss