|    Dec 17 Mon, 2018 5:48 am
FLASH NEWS

സ്‌കൂള്‍ ലൈബ്രറി നവീകരിച്ചു

Published : 28th November 2018 | Posted By: afsal ph


പെരുമ്പിലാവ്: അക്കിക്കാവ് ടിഎംവിഎച്ച്എസ് സ്‌കൂളിലെ ലൈബ്രറിയും വായനാമുറിയും ബി-എഡ് ട്രൈനീസിന്റെ നേതൃത്വത്തില്‍ നവീകരിച്ചു. അന്‍സാര്‍ ബി-എഡ് കോളജിലെ ബി-എഡ് ട്രൈനീസിന്റെ നേതൃത്വത്തിലാണ് അക്ഷര ജാലകം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ലൈബ്രറി നവീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചത്. നവീകരണ പ്രവര്‍ത്തികള്‍ക്ക് അധ്യാപകരായ നസീബ പര്‍വീന്‍, ദവിയ, നുസൈബ, സനിയ, ജെസ്‌ല, ഹസ്ബുന എന്നിവര്‍ നേതൃത്വം നല്‍കി.
നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭന നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പോള്‍ ചാക്കോ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസ്സി ടീച്ചര്‍, മുനീര്‍ മാസ്റ്റര്‍, രജിലന്‍ മാസ്റ്റര്‍, നസീബ പര്‍വീന്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss