|    Dec 15 Sat, 2018 1:59 am
FLASH NEWS
Home   >  Kerala   >  

സോഫയില്‍ വിശ്രമിച്ചും, ടിവി കണ്ടും തടവുകാര്‍; ജയിലുകളില്‍ ചിലര്‍ക്ക് പ്രത്യേക സൗകര്യമുണ്ടോയെന്ന് സുപ്രിംകോടതി

Published : 22nd November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ചില തടവുകാര്‍ക്ക് മാത്രം തിഹാര്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങളുണ്ടോ എന്ന കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപത എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്രസര്‍ക്കാറില്‍ നിന്ന് മറുപടി തേടിയത്. സോഫയില്‍ വിശ്രമിച്ചും, ടിവി കണ്ടും തടവുകാര്‍ ആഘോഷിക്കുന്നു. എന്താണ് സര്‍ക്കാറിന്റെ മറുപടി. ഇത് സംസ്ഥാന വിഷയമാണോ കേന്ദ്ര വിഷയമാണോയെന്ന് പറയാന്‍ പറ്റുമോയെന്നും കോടതി ആരാഞ്ഞു. വിഷയത്തില്‍ പെട്ടന്നുള്ള ശ്രദ്ധ ആവശ്യമായി വേണ്ടതുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു. മറുപടി തേടാന്‍ തിങ്കളാഴ്ച വരെ എ എസ് ജി സമയം ആവശ്യപ്പെട്ടു.
അതസമയം, ജയിലുകളിലെ ദുരവസ്ഥകളെ പറ്റി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ജയിലുകള്‍ വൃത്തിഹീനമാണെന്ന് മദന്‍ ബി ലോകൂര്‍ വ്യക്തമാക്കി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss