|    Dec 11 Tue, 2018 3:40 am
FLASH NEWS
Home   >  National   >  

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍; കേരളത്തിലും ബിഹാറിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

Published : 4th December 2018 | Posted By: afsal ph

ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി കേരളത്തിലും ബിഹാറിലും എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ജസ്റ്റിസുമാരായ എസ്.കെ.കൗളും കെ.എം.ജോസഫും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. നേരത്തെ രൂപീകരിച്ച പ്രത്യേക കോടതികളില്‍ നിന്നും അതത് ജില്ലാ കോടതികളിലേക്ക് കേസുകള്‍ അയയ്ക്കാനും സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യയുടെ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംപിമാരേയും എംഎല്‍എമാരേയും ആജീവനാന്തമായി വിലക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് സാധ്യതയുള്ള കേസുകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss