|    Oct 18 Thu, 2018 12:29 pm
FLASH NEWS
Home   >  News Today   >  

യെമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 29 കുഞ്ഞുങ്ങള്‍ അടക്കം 60 മരണം

Published : 10th August 2018 | Posted By: sruthi srt

യെമന്‍: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 29 കുഞ്ഞുങ്ങളടക്കം 60 മരണം. ഇന്നലെ വൈകുന്നേരം യെമനിലെ സാദാ പ്രവിശ്യയിലെ നഗരഭാഗത്തു കൂടി പോയ സ്‌കൂള്‍ ബസിനു നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. മരിച്ച 29 കുഞ്ഞുങ്ങളും ബസിലുണ്ടായിരുന്നവരാണ്. ഇവര്‍ എല്ലാവരും 15 വയസില്‍ താഴെയുള്ളവരാണ്.പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയിലാണ്.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റെഡ്‌ക്രോസും അറിയിച്ചിട്ടുണ്ട്. പട്ടണത്തിലുണ്ടായിരുന്ന 31 പൗരന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആക്രമണത്തെപ്പറ്റി സൗദി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അറബ് സഖ്യസേനയുടെ ആക്രമണത്തില്‍ യെമനിലെ സാധാരണക്കാര്‍ക്ക് വ്യാപകമായി പരിക്കേറ്റതിനെത്തുടര്‍ന്ന് സൗദിക്കെതിരെ വ്യാപക പ്രതിഷേധമാണ് യെമനില്‍ ഉയരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss