|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  Kerala   >  

ശശികലയ്ക്ക് ജാമ്യം ലഭിച്ചു

Published : 17th November 2018 | Posted By: G.A.G

തിരുവല്ല: ഇന്നു പുലര്‍ച്ചെ ശബരിമലയില്‍ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക്
ജാമ്യം ലഭിച്ചു. ഇതേത്തുടര്‍ന്ന് ശശികല നിരാഹാരം അവസാനിപ്പിച്ചു.
നേരത്തേ റാന്നി പോലിസ് സ്റ്റേഷനില്‍ ശശികലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. മോചനം ആവശ്യപ്പെട്ട് നൂറുകണക്കിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ റാന്നി പോലിസ് സ്റ്റേഷന്‍ വളഞ്ഞിരുന്നു.ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. ആരോഗ്യം അനുവദിച്ചാല്‍ വീണ്ടം സന്നിധാനത്തേക്ക് പോകുമെന്നാണ് ശശികല അറിയിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss