|    Dec 11 Tue, 2018 3:11 am
FLASH NEWS
Home   >  Kerala   >  

ശശികലയുടെ അറസ്റ്റ്; അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് ജനം

Published : 17th November 2018 | Posted By: mtp rafeek

ശബരിമല: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ശബരിമലയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് പുലര്‍ച്ചെയോടെ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലഞ്ഞു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്രതീക്ഷിത ഹര്‍ത്താലില്‍ രോഗികളും വിദ്യാര്‍ഥികളും യാത്രക്കാരും വഴിയില്‍ കുടുങ്ങി.

ഹര്‍ത്താലിനെ തുടര്‍ന്ന് നിരവധി പരീക്ഷകളും പരിപാടികളും മാറ്റി. ശനിയാഴ്ച്ചത്തെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ നവംബര്‍ 26ലേക്ക് മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല ശനിയാഴ്ച്ച നടത്താനിരുന്ന പരീക്ഷകള്‍ ഹര്‍ത്താല്‍ കാരണം മാറ്റി.

വയനാട് ജില്ലാ കലോല്‍സവം ഞായറാഴ്ചത്തേക്കു മാറ്റി. കോട്ടയം ജില്ലാ സ്‌കൂള്‍ കലോല്‍സവ പരിപാടികള്‍ തിങ്കളാഴ്ച്ച നടക്കും. കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പര്‍ക്ക ക്ലാസുകളും മാറ്റിവച്ചു.

തിരുവനന്തപുരം റവന്യൂ ജില്ലാ ഗണിത, ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍ തിങ്കളാഴ്ച്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്
ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss