|    Nov 19 Mon, 2018 2:51 am
FLASH NEWS
Home   >  National   >  

മലയാളിയെ അപമാനിക്കുന്നത് വിലകുറഞ്ഞ മനസ്സുകള്‍: ശശി തരൂര്‍

Published : 26th August 2018 | Posted By: afsal ph


മലയാളികളെ അപമാനിച്ച റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ ശശി തരൂര്‍. ചില വില കുറഞ്ഞ മനസുകളാണ് മലയാളികള്‍ക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നത്, നമുക്ക് വേണ്ടി നമ്മൊളന്നായി നിലകൊള്ളേണ്ട സമയമിതാണെന്നും നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളിയായെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും തരൂര്‍ കുറിച്ചു. മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന് ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് അവസാനിക്കുന്നത്. നാണമില്ലാത്തവരെന്ന് മലയാളികളെ വിളിച്ച അര്‍ണബിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ശശി തരൂരിന്റെ ട്വീറ്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss