|    Dec 12 Wed, 2018 8:11 am
FLASH NEWS
Home   >  Kerala   >  

ഭരണഘടനയുടെ അന്ത:സത്ത നിലനിര്‍ത്താനും വൈകല്യങ്ങള്‍ പരിഹരിക്കാനും എല്ലാവരും ബാധ്യസ്ഥര്‍: സാറാ ജോസഫ്

Published : 1st December 2018 | Posted By: G.A.G

തൃശൂര്‍: ഭരണഘടനയുടെ അന്ത:സത്ത നിലനിര്‍ത്താനും വൈകല്യങ്ങള്‍ പരിഹരിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പടെ എല്ലാവരും ബാധ്യസ്ഥരാണെന്ന് പ്രമുഖ സാഹിത്യകാരിയും സാമൂഹിക വിമര്‍ശകയുമായ സാറാ ജോസഫ്. സ്ത്രീപീഡകര്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ സമാന്തര ഭരണഘടനയിലൂടെ ശിക്ഷ നിശ്ചയിക്കുന്ന രീതി ഭരണഘടനയോടുള്ള വെല്ലുവിളിയല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഫാഷിസ്റ്റ് ശക്തികള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ക്കൊപ്പം എല്ലാവരും നിലക്കൊള്ളണം. ജാതിവ്യവസ്ഥ ബ്രാഹ്മണാധിപത്യത്തിന്റെ പിടിയില്‍ നിന്ന് ഇപ്പോഴും മോചിതമായിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ സാമൂഹികമായി ഇനിയും നടപ്പാകാതെ കിടക്കുന്നു. പ്രളയപുനര്‍നിര്‍മ്മാണം വലിയൊരു ദൗത്യമായി കേരള സമൂഹത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴാണ് അനാവശ്യകാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന സമര കോലാഹലങ്ങളുണ്ടായത്. കുറച്ചുകാലത്തേക്ക് ഇനി എന്താകും എന്ന അവസ്ഥയിലേക്ക് അവര്‍ കാര്യങ്ങളെത്തിച്ചു. ജനാധിപത്യത്തെ അരക്കിട്ടുറപ്പിക്കാന്‍ സുപ്രീം കോടതി വിധികള്‍ നടപ്പാക്കേണ്ടത് ജനങ്ങളുടെ ബാധ്യതയാണ്. ശബരിമല വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ വേട്ടയാടുന്ന പ്രവണത നിര്‍ബാധം തുടരുമ്പോഴും സര്‍ക്കാര്‍ നിസംഗഭാവം തുടരുകയാണെന്നും സാറാ ജോസഫ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss