|    Nov 14 Wed, 2018 1:53 am
FLASH NEWS
Home   >  Sports  >  Cricket  >  

സഞ്ജുവടക്കം 13 താരങ്ങള്‍ക്ക് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

Published : 14th August 2018 | Posted By: jaleel mv


തിരുവനന്തപുരം: ക്യാപ്റ്റനെതിരേ അടിസ്ഥാനമില്ലാത്ത പരാതി ഉന്നയിച്ചതായി കാട്ടി സഞ്ജു സാംസണ്‍ അടക്കം 13 രഞ്ജിതാരങ്ങള്‍ക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ ഗൂഢാലോചന നടത്തിയെന്നുകാട്ടിയാണ് നോട്ടീസ്. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കെസിഎ സെക്രട്ടറിക്ക് സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, റെയ്ഫി വിന്‍സെന്റ് ഗോമസ്, വി എ ജഗദീഷ്, അഭിഷേക് മോഹന്‍, കെ സി അക്ഷയ്, കെ എം ആസിഫ്, ഫാബിദ് ഫാറൂക്ക്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സന്ദീപ് വാര്യര്‍, എം ഡി നിധീഷ്, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് പരാതി നല്‍കിയത്.സച്ചിന്‍ സ്വാര്‍ഥനും അഹങ്കാരിയുമാണെന്നും ടീം അംഗങ്ങളോട് അധികാര സ്വരത്തില്‍ മോശമായി പെരുമാറുന്നുവെന്നുമായിരുന്നു കളിക്കാരുടെ ആരോപണം. ടീം വിജയിക്കുമ്പോള്‍ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിന്‍ പരാജയപ്പെടുമ്പോള്‍ കുറ്റമെല്ലാം സഹ കളിക്കാരുടെ മേല്‍ ചാരുന്നു. എല്ലാ കളിക്കാരലോടും മോശമായാണ് സംസാരിക്കുന്നത്. ഇതുമൂലം കളിയില്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. കഴിഞ്ഞ സീസണില്‍ ക്യാപ്ടനില്‍ നിന്നുണ്ടായ ഇത്തരം മോശമായ പെരുമാറ്റംകൊണ്ട് മാത്രമാണ് ടീമിലെ മികച്ച കളിക്കാര്‍ ഇത്തവണ മറ്റ് സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ കേരളം വിട്ടത്. ടീമിന്റെ ഉത്തമ താല്‍പര്യത്തിനായി ഈ സീസണില്‍ പ്രൊഫഷണലായി നയിക്കാന്‍ കവിയുന്ന പുതിയ ക്യാപ്ടന്‍ വരണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു പരാതിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. സഞ്ജുവിന് പ്രത്യേകം നോട്ടീസാണ് അയച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss