|    Sep 23 Sun, 2018 2:26 am
FLASH NEWS
Home   >  News now   >  

സഞ്ജീവ് രജ്പുതിലൂടെ ഇന്ത്യക്ക് ഒരു വെള്ളി കൂടി

Published : 21st August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഷൂട്ടിങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. ഇപ്പോള്‍ കഴിഞ്ഞ 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷനില്‍ സൂപ്പര്‍ ഷൂട്ടര്‍ സഞ്ജീവ് രാജ്പുതാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. 45 ഷോട്ടുകളടങ്ങിയ മല്‍സരത്തില്‍ 452.7 പോയിന്റുകള്‍ വെടിവച്ചാണ് താരം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. ഈ ഇനത്തില്‍ ചൈനയുടെ സിചെങ് ഹുയി(453.3) സ്വര്‍ണവും ജപ്പാന്റെ തകയാകി മറ്റ്‌സുമോട്ടോ(441.4) വെങ്കലവും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ താരം ഏഴാമതായിരുന്നു താരം ഫിനിഷ് ചെയ്തത്.
തുടക്കത്തില്‍ തന്നെ രാജ്പുത് ലീഡ് സ്വന്തമാക്കിയെങ്കിലും മല്‍സരത്തിനൊടുവില്‍ താരത്തിന് ലീഡ് നിലനിര്‍ത്താനായില്ല. 45 ഷോട്ടുകളുള്ള മല്‍സരത്തില്‍ 42 ഷോട്ട് അവസാനിക്കും വരെ 402.8 പോയിന്റുമായി രാജ്പുതായിരുന്നു ഒന്നാമത്. എന്നാല്‍ അടുത്ത ഷോട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ഷോട്ടില്‍ 10.4 പോയിന്റ് നേടിയെങ്കിലും രണ്ടാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നു.
ഇത് താരത്തിന്റെ ഏഷ്യന്‍ ഗെയിംസിലെ ആദ്യ വ്യക്തിഗത മെഡല്‍ നേട്ടവും നാലാം ഏഷ്യന്‍ ഗെയിംസ് മെഡലുമാണ്. 2006 ദോഹയില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷന്‍ ടീം ഇനത്തിലൂടെ വെങ്കല മെഡല്‍ സ്വന്തമാക്കിയാണ് ഏഷ്യന്‍ ഗെയിംസില്‍ താരത്തിന്റ കടന്നു വരവ്. തുടര്‍ന്ന് 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളിയും 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അര്‍ജുന അവാര്‍ഡ് ജേതാവാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss