|    Dec 14 Fri, 2018 7:55 pm
FLASH NEWS
Home   >  News now   >  

ശശികലയുടെ അറസ്റ്റ്; മുതലെടുപ്പിനൊരുങ്ങി സംഘപരിവാരം

Published : 17th November 2018 | Posted By: mtp rafeek

പമ്പ: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് രാഷ്ട്രീയമായി മുതലെടുക്കാനൊരുങ്ങി സംഘപരിവാരം. ശബരി മലയില്‍ പോലിസിനെ വെല്ലുവിളിച്ച് കടന്നുകയറാന്‍ ശ്രമിച്ച ശശികലയെ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു അറസ്റ്റ്. അര്‍ധരാത്രിക്കു ശേഷമാണ് ഹിന്ദു ഐക്യവേദി ഇതിനെതിരേ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി എത്തിയ ഭക്തയാണ് ശശികലയെന്നും അവരെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യം തടയലാണെന്നുമാണ് സംഘപരിവാര പ്രചാരണം.

നിലവില്‍ ശശികലയെ റാന്നി പൊലിസ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. സ്‌റ്റേഷന്‍ രണ്ടായിരത്തിലധം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞു. ശശികലയെ പൊലിസ് സന്നിധാനത്ത് എത്തിച്ച് തൊഴാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. അന്യായമായി അറസ്റ്റ് ചെയ്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

അതേസമയം, സ്‌റ്റേഷനിലെത്തിച്ച ശശികല ഇവിടെ ഉപവാസം തുടരുകയാണ്. സന്നിധാനത്ത് പ്രശ്‌നമുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലായിട്ടാണ് ശശികലയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി സുധീര്‍ എന്നിവരും പൊലിസ് കസ്റ്റഡിയിലാണ്.

അതേസമയം, ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നുതന്നെ സാവകാശ ഹര്‍ജി നല്‍കും. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുണ്ടെന്നും കൂടുതല്‍ ആളുകളെത്തിയാല്‍ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്നു പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

അതേ സമയം, ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികലയുടേയും മറ്റ് നേതാക്കളുടേയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കരുതല്‍ തടങ്കലാണെന്നാണ് പറയുന്നത്. എന്നാല്‍ കരുതല്‍ തടങ്കലിന് കേരളത്തില്‍ നിയമമില്ല. 1975 ന് ശേഷം പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ കരുതല്‍ തടങ്കല്‍ പാടില്ലെന്നാണ് നിയമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിന് പുറത്തേക്കുള്ള സംസ്ഥാനങ്ങളില്‍ കൂടി സമരം വ്യാപിപ്പിക്കും. ആറ്, ഏഴ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുമായി ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. ശബരിമല വിഷയം സംസ്ഥാന പരിധിയില്‍ മാത്രം വരുന്നതല്ല. കേന്ദ്രസര്‍ക്കാരിനെ കൂടി ഇക്കാര്യത്തില്‍ ഇടപെടുവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss