|    Dec 13 Thu, 2018 6:09 pm
FLASH NEWS
Home   >  Kerala   >  

നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പിയോടൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമയുടെ മകന്‍ അറസ്റ്റില്‍

Published : 11th November 2018 | Posted By: afsal ph

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനല്‍കുമാര്‍ കൊലപാതക കേസില്‍ ഡിവൈഎസ്പിയെ പിടികൂടാന്‍ പോലിസിന് കഴിയാത്തത് വിമര്‍ശനത്തിനിടയാകുന്നതിനിടെ കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഒരാളെ കൂടി അറസ്റ്റ് ചെയ്തു. സംഭവത്തിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വാഹനം എത്തിച്ച് നല്‍കിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
ഡി.വൈ.എസ്.പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷ് കുമാര്‍ എന്നയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എത്രയും വേഗം ഹരികുമാറിനെ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. തമിഴ്‌നാട്ടിലെ ക്വാറി മാഫിയയുടെ സങ്കേതത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഹരികുമാറിനെ തേടി അന്വേഷണസംഘം മധുരയില്‍ എത്തിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. ഹരികുമാറിനൊപ്പം രക്ഷപ്പെട്ട നെയ്യാറ്റിന്‍കരയിലെ സ്വര്‍ണ വ്യാപാരി ബിനുവിന്റെയും ഫോണ്‍വിളികള്‍ പിന്തുടര്‍ന്ന െ്രെകംബ്രാഞ്ച് സംഘം ഇവരുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss