|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  News Today   >  

സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലപ്പുറം സ്വദേശികള്‍ മരിച്ചു

Published : 3rd December 2018 | Posted By: afsal ph


സലാല: സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലപ്പുറം സ്വദേശികള്‍ മരിച്ചു. നാലു മലയാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സലാം, അസൈനാര്‍, ഇ.കെ. അശ്‌റഫ് ഹാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ഉമര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ചെറിയ പരുക്കുകളോടെ സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. ഇവര്‍ സലാലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. ത്വാഖയ്ക്കും മിര്‍ബാതിനും ഇടയ്ക്കായിരുന്നു അപകടം. മരിച്ചവരുട മൃതദേഹം സലാല ഖബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss