|    Sep 19 Wed, 2018 6:08 pm
FLASH NEWS
Home   >  Kerala   >  

സജി ചെറിയാനും രാജു എബ്രഹാമിനും സഭയില്‍ സംസാരിക്കാന്‍ അവസരമില്ല

Published : 30th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: പ്രളയ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എമാരായ സജി ചെറിയാനും രാജു എബ്രഹാമിനും സംസാരിക്കാന്‍ അവസരമില്ല. പ്രളയം ഏറ്റവും ദുരിതം വിതച്ച മണ്ഡലങ്ങളായ ചെങ്ങന്നൂരിലെയും റാന്നിയിലെയും എംഎല്‍എമാരാണ് സജി ചെറിയാനും രാജു എബ്രഹാമും.

പ്രളയത്തിന്റെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ഇരുവരും വിമര്‍ശനം ഉന്നയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് സ്ഥിതി രൂക്ഷമാക്കിയെന്ന് രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ വെള്ളം പൊങ്ങി ദിവസങ്ങള്‍ കഴിഞ്ഞ ശേഷവും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന് സജി ചെറിയാനും പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചുപോകുമെന്നായിരുന്നു സജി ചെറിയാന്റെ വികാരപരമായ വാക്കുകള്‍. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമായി 41 എംഎല്‍എമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇതില്‍ സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഉള്‍പ്പെടുത്താത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss