|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  National   >  

സായി അക്കാദമിയില്‍ യുവകായികതാരം തൂങ്ങിമരിച്ചു

Published : 14th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അക്കാദമിയില്‍ യുവകായികതാരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയും സ്പ്രിന്ററുമായ പര്‍വീന്ദര്‍ ചൗധരി(18)യെയാണ് അക്കാദമിയിലെ ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ അറിയിച്ചു. സായ് സെക്രട്ടറി സ്വര്‍ണ സിങ് ചബ്ര അന്വേഷണത്തിനു നേതൃത്വം നല്‍കും. പര്‍വീന്ദര്‍ ചൗധരി കഴിഞ്ഞ ദിവസം പിതാവുമായി തര്‍ക്കിച്ചിരുന്നുവെന്നും കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നുമാണ് പ്രാഥമിക നിഗമനം. 100, 200 മീറ്ററുകളിലാണ് ചൗധരി മല്‍സരിക്കുന്നത്. 2016 നവംബര്‍ മുതലാണ് ചൗധരി അക്കാദമിയില്‍ പരിശീലനത്തിനെത്തിയത്. അക്കാദമിയിലെ 69ാം നമ്പര്‍ ഹോസ്റ്റല്‍ മുറിയിലാണ് ചൗധരി താമസിച്ചിരുന്നത്. ചൗധരിയുടെ മരണത്തില്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അനുശോചിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss