|    Nov 19 Mon, 2018 9:12 am
FLASH NEWS
Home   >  Kerala   >  

ശബരിമല: സംഘപരിവാരം പ്രചരിപ്പിക്കുന്നത് 2016ലെ ബാബരി മസ്ജിദ് വാര്‍ഷികത്തിലെ ഫോട്ടോ

Published : 6th November 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പോലിസിനെ നിറച്ചുവെന്നു കാണിച്ച് വ്യാപകമായി പ്രചരിക്കപ്പെടുന്നത് വ്യാജ ചിത്രങ്ങള്‍. രണ്ട് വര്‍ഷം മുന്‍പ് ശബരിമലയില്‍ വിന്യസിപ്പിച്ച പോലിസിന്റെ ചിത്രങ്ങളാണ് ഇവ. സിപിഎം നേതാവ് പി രാജിവാണ് ചിത്രങ്ങളെടുത്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റികൊണ്ട് സംഘപരിവാരത്തിന്റെ വ്യാജപ്രചാരണം പുറത്തുകൊണ്ടുവന്നത്.

അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ശബരിമല സന്നിധാനത്ത് പോലിസിനെ നിറച്ചുവെന്നു കാണിച്ച് വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളാണിവ. ഇവ രണ്ടും ശബരിമലയില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണോ?

1) 2016 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണു ആദ്യത്തേത്. ( വാര്‍ത്ത ലിങ്ക് ചേര്‍ക്കുന്നു)
https://www.thehindu.com/news/national/kerala/Tight-securtiy-at-Sabarimala-ahead-of-Dec.-6/article16739103.ece

2) 2016 ജനുവരിയില്‍ പുതിയ ബാച്ച് പോലിസ് ശബരി മലയുടെ സുരക്ഷ ഏറ്റെടുത്ത വാര്‍ത്തയുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണു രണ്ടാമത്തേത്.
https://www.thehindu.com/news/national/kerala/New-batch-of-police-at-Sabarimala/article13991000.ece

ചിലരുടെ അജണ്ടകളില്‍ തലവച്ച് കൊടുക്കാതിരിക്കേണ്ടത് എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികള്‍ക്ക് മനസിലാവുമല്ലോ!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss