|    Nov 15 Thu, 2018 6:30 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി

Published : 5th November 2018 | Posted By: mtp rafeek

നിലയ്ക്കല്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തന്ത്രിമാര്‍. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നിലപാട് വ്യക്തമാക്കിയത്. ഐജി എം ആര്‍ അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ ഈ നിലപാട് ആവര്‍ത്തിച്ചത്.

ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ഒരു ദിവസത്തേക്ക് നട തുറക്കുന്നതിന്റെ ഭാഗമായാണ് പൊലിസുമായി മേല്‍ശാന്തിമാര്‍ ചര്‍ച്ച നടത്തിയത്. അതേസമയം, യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 50 വയസ് പിന്നിട്ട വനിതാ പൊലിസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍ ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ യുവതികള്‍ ആരും സമീപിച്ചിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാല്‍ യുവതികളാരും തന്നെ ശബരിമലയിലേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss