|    Nov 21 Wed, 2018 11:32 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: തീര്‍ഥാടകരെ തടഞ്ഞതില്‍ പ്രതിഷേധം

Published : 5th November 2018 | Posted By: sruthi srt

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായെത്തുന്ന തീര്‍ഥാടകരെ എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പോലിസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് പോലിസ് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങി.എന്നാല്‍ പമ്പയിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസ് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. പോലിസ് നിര്‍ദേശമില്ലാതെ ബസ് വിടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എരുമേലിയില്‍ ഇന്നലെ മുതല്‍ എത്തിയവരാണു കുടുങ്ങിയിരിക്കുന്നത്. ആറുമണിക്ക് വാഹനങ്ങള്‍ കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പോലിസ് പിന്നീട് നിലപാടുമാറ്റി. നിലവില്‍ ഉച്ചയോടെ മാത്രമേ എരുമേലിയില്‍നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂവെന്ന് പോലിസ് അറിയിച്ചു. എരുമേലി ടൗണിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുമടക്കം പ്രതിഷേധം നടക്കുന്നുണ്ട്.11.30ഓടെ മാത്രമേ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. അതിനിടെ, വലിയ നടപ്പന്തലില്‍ 50 വയസ്സുപിന്നിട്ട 15 വനിത പോലിസുകാരെ നിയോഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss