|    Nov 13 Tue, 2018 3:42 am
FLASH NEWS
Home   >  Kerala   >  

ശബരിമല നട തുറന്നു, ദര്‍ശനത്തിന് സുരക്ഷതേടി യുവതി പമ്പയില്‍

Published : 5th November 2018 | Posted By: G.A.G

ശബരിമല: ചിത്തിര ആട്ടതിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നതിന് തൊട്ടുപിന്നാലെ ദര്‍ശനത്തിന് അനുമതി തേടി ചേര്‍ത്തല സ്വദേശിനിയായ യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശി അഞ്ജു(26) ആണ് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം പമ്പയില്‍ എത്തിയത്. നിലയ്ക്കലില്‍ ബസ് ഇറങ്ങിയ ഇവരെ കനത്തപോലിസ് സുരക്ഷയിലാണ് പമ്പയിലെത്തിച്ചത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പശ്ചാത്തലം പോലിസ് പരിശോധിക്കുകയാണ്. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരുമായി ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി.
അതിനിടെ, കുഞ്ഞിന്റെ ചോറുണിന് പമ്പയിലെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ തീര്‍ഥാടകര്‍ തടഞ്ഞു. വൈകീട്ട് 5.45ഓടെ പമ്പ ഗണപതി കോവിലിന് സമീപമെത്തിയ തൃശൂര്‍ സ്വദേശികളെയാണ് തടഞ്ഞത്. ഇവരോട് പ്രതിഷേധക്കാര്‍ തട്ടിക്കയറി. കുഞ്ഞിന്റെ അച്ഛനും അമ്മയും രണ്ടു സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. തങ്ങള്‍ ആചാരലംഘനത്തിന് വന്നവരല്ലെന്നും ശബരിമലയിലേക്ക് പോവില്ലെന്നും അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. കുഞ്ഞിന് ശബരിമലയില്‍ ചോറൂണ് നല്‍കാമെന്ന് നേര്‍ച്ചയുണ്ടെന്നും അച്ഛനൊപ്പമാണ് കുട്ടി പോവുകയെന്നും ഇവര്‍ അറിയിച്ചു. ഇന്നു രാവിലെ സന്നിധാനത്തേക്ക് പോവാന്‍ അവസരമൊരുക്കാമെന്ന് പോലിസ് അറിയിച്ചു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss