|    Nov 19 Mon, 2018 8:52 am
FLASH NEWS
Home   >  Kerala   >  

ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി

Published : 5th November 2018 | Posted By: G.A.G

ശബരിമല: ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദം തള്ളി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നത് സംബന്ധിച്ച് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്‍പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും തന്ത്രി പറഞ്ഞു. കനത്ത പോലിസ് സുരക്ഷയിലായിരുന്ന തന്ത്രി ക്ഷോഭിച്ചുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിച്ചത്.
കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ പുറത്തായതോടെ തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള ഇന്നലെ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss