|    Nov 18 Sun, 2018 3:19 am
FLASH NEWS
Home   >  News now   >  

സ്ത്രീകളെ കാണേണ്ടെന്നു പറയുന്ന ദൈവം എന്റെ ദൈവമല്ല: പ്രകാശ് രാജ്

Published : 4th November 2018 | Posted By: mtp rafeek

ഷാര്‍ജ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന മതം തനിക്ക് മതല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ആരാധിക്കേണ്ടെന്നു പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

എല്ലാവരും ഉണ്ടായത് ഒരു സ്ത്രീയില്‍ നിന്നാണെന്നും ആ അമ്മയെ ആരാധനയില്‍ നിന്നു വിലക്കുന്ന ദൈവം തന്റെ ദൈവമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സംഘ്പരിവാര്‍ അനുകൂല സംഘടനകളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss