|    Nov 20 Tue, 2018 3:13 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയെന്ന് കലക്ടര്‍: സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് എസ്പി

Published : 4th November 2018 | Posted By: sruthi srt

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കാനിരിക്കെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനുള്ള സുരക്ഷ ശക്തമാക്കിയെന്ന് ജില്ലാ കലക്ടര്‍. ഇതിന്റെ ഭാഗമായാണ് 144 പ്രഖ്യാപിച്ചത്. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്തര്‍ക്ക് ശബരിമലയില്‍ ഒരുദിവസം താമസിക്കാമെന്നും ഇതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും രാജുഎബ്രഹാം എംഎല്‍എയും അറിയിച്ചു.അതേസമയം ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂവെന്നും എസ്പി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss