|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

Published : 1st November 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, ഹെല്‍ത്ത് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍ എന്നിവയുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ സ്‌റ്റേഷനില്‍ ഹാജരായി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം.

തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ സുരക്ഷാ കാരണങ്ങളാല്‍ അനുവദിക്കുന്നതല്ല. പോലിസ് / സര്‍ക്കാര്‍ / തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. നിലയ്ക്കലിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പോലിസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss