|    Nov 17 Sat, 2018 12:00 am
FLASH NEWS
Home   >  Kerala   >  

ശബരിമലയുടെ നിയന്ത്രണം സംഘപരിവാരത്തിന്; പോലിസ് മെഗാഫോണില്‍ ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

Published : 6th November 2018 | Posted By: mtp rafeek

സന്നിധാനം: ശബരിമലയില്‍ വെറും കാഴ്ച്ചക്കാരായി പൊലിസ്. സന്നിധാനം, നടപ്പന്തല്‍ അടക്കമുളള പ്രദേശങ്ങള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തില്‍. നിരോധനാജ്ഞ ഉളള പ്രദേശങ്ങളില്‍പോലും സംഘപരിവാര പ്രവര്‍ത്തകര്‍ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് കൂട്ടത്തോടെ നില്‍ക്കുകയാണ്.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലിസ് മെഗാഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്റെ ഫോട്ടോയും വീഡിയോയും പുറത്തുന്നതോടെ ഭരണസംവിധാനം പൂര്‍ണമായും സംഘപരിവാരത്തിന് കീഴടങ്ങിയതായാണ് വ്യക്തമാവുന്നത്. പ്രതിഷേധം അക്രമാസവക്തമാവുമ്പോള്‍ നിസ്സഹായരാവുന്ന പോലിസ് ആര്‍എസ്എസ് നേതാക്കളുടെ സഹായമാണ് തേടുന്നത്.

’10 നു താഴെയും 50 നു മുകളിലും പ്രായമുളള സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനം നടത്താനുളള സൗകര്യം ഒരുക്കണം. അതിനിടയില്‍ പ്രായമുളളവര്‍ എത്തിയാല്‍ അവരെ തടയാനുളള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. നമ്മുടെ വൊളന്റിയര്‍മാരെ കനടന്ന് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല എന്നാണ് വീഡിയോയില്‍ തില്ലങ്കേരി പറയുന്നത്. എല്ലാ പ്രായത്തിലുമുള്ള വനിതകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുമെന്നും ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിനെ വെല്ലുവിളിച്ചാണ് പോലിസ് മൈക്കിലൂടെ തന്നെ ആര്‍എസ്എസ് നേതാവ് പ്രസംഗം നടത്തിയത്.

ഐജി, എസ്പി, ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥരും 1200 ഓളം പൊലിസുകാരും കമാന്‍ഡോകളും ശബരിമലയിലുണ്ട്. ഇവരെല്ലാം വെറും കാഴ്ചക്കാരാവുന്ന അവസ്ഥയാണ് നിവലില്‍ ശബരിമലയിലുളളത്. പൊലിസിന്റെ പൂര്‍ണ നിയന്ത്രണത്തിലുളള പ്രദേശത്താണ് മാധ്യമപ്രവര്‍ത്തകരടക്കം ആക്രമിക്കപ്പെട്ടത്. ശബരിമല തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം ശരിവയ്ക്കുന്നതാണ് സ്ഥിതിഗതികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss