|    Dec 12 Wed, 2018 9:27 am
FLASH NEWS
Home   >  National   >  

ശബരിമല: റിട്ട് ഹര്‍ജികള്‍ വൈകിട്ട് പുനപ്പരിശോധനാ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

Published : 13th November 2018 | Posted By: mtp rafeek

ഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജികള്‍ വൈകിട്ടത്തേയ്ക്ക് പരിഗണിക്കാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിയത്. വൈകിട്ട് മൂന്ന് മണിയ്ക്ക് ഭരണഘടനാ ബഞ്ച് ചേംബറില്‍ പുനപ്പരിശോധന ഹരജികള്‍ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹരജികള്‍ പരിഗണിക്കൂ.

ഇതിനിടെ, പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന അപേക്ഷ സുപ്രിംകോടതി തള്ളി. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലാണ് ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ചേംബറില്‍ പരിഗണിയ്ക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹരജികള്‍ ചേംബറില്‍ത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss