|    Nov 21 Wed, 2018 4:03 am
FLASH NEWS
Home   >  Kerala   >  

51 വയസുള്ള തിരൂര്‍ സ്വദേശിനിയെ ശബരിമലയില്‍ തടഞ്ഞു

Published : 6th November 2018 | Posted By: sruthi srt

പൊന്നാനി: കുടുംബവുമൊന്നിച്ച് ശബരിമല ദര്‍ശനത്തിന് പോയ തിരൂരില്‍ നിന്നുള്ള 51 വയസ്സ് കഴിഞ്ഞ സ്ത്രീയെ ശബരിമലയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു.


ഇരുമുടിക്കെട്ടില്ലാതെ വന്ന സ്ത്രീക്ക് 50 വയസ്സിന് താഴെയാണ് പ്രായം എന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.പോലിസുമായി ഉന്തും തള്ളുമായതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയായി. ഒടുവില്‍ സ്ത്രീയുടെ വയസ്സ് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിച്ചതോടെയാണ് പ്രതിഷേധക്കാര്‍ അയഞ്ഞത്. യുവതി സന്നിധാനത്തേക്ക് വരുന്നുണ്ടന്ന പ്രചരണത്തെ തുടര്‍ന്ന് നടപ്പന്തലില്‍ വച്ച് പ്രതിഷേധക്കാര്‍ ചീറിയടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss