|    Nov 20 Tue, 2018 9:45 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്: മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു

Published : 4th November 2018 | Posted By: sruthi srt

പത്തനംതിട്ട: ചിത്തിര ആട്ടതിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കാനിരിക്കെ പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. അതേസമയം, ശബരിമലയില്‍ റിപോര്‍ട്ടിങ്ങിനായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇരുവങ്കലില്‍ പോലിസ് തടഞ്ഞു.സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഇവരെ നിലയ്ക്കലിലേക്ക് കടത്തി വിടുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീ പ്രതിഷേധക്കാരെ തടയുന്നതിന് 50 വയസ് കഴിഞ്ഞ 30 വനിതാ പോലിസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.


സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ശബരിമലയില്‍ പോലിസ് ഒരുക്കിയിട്ടുള്ളത്. തീര്‍ത്ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും 5ന് രാവിലെ 8 മണിയോടുകൂടി മാത്രമേ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കും സന്നിധാനത്തേക്കും സുരക്ഷാ പരിശോധനകള്‍ക്കു ശേഷം കടത്തിവിടൂ. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാമേഖലയായി പരിഗണിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ അറിയിച്ചു.
ദക്ഷിണ മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ രണ്ട് ഐജിമാര്‍, അഞ്ച് എസ്പിമാര്‍, 10 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 1200 പോലിസ് ഉദ്യോഗസ്ഥരെയാണ് ഇന്നലെ മുതല്‍ വടശ്ശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സെക്ടറുകളിലായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇന്നലെ രാത്രി മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 6ന് അര്‍ധരാത്രി വരെയാവും നിരോധനാജ്ഞ നിലനില്‍ക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss