|    Nov 21 Wed, 2018 6:07 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ത്രിവേണി പാലത്തിന് സമീപം തടഞ്ഞു

Published : 4th November 2018 | Posted By: G.A.G

ശബരിമലയില്‍ ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്കായി നട തുറക്കുന്ന സാഹചര്യത്തില്‍ റിപോര്‍ട്ടിങ്ങിനായി പോയ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ത്രിവേണി പാലത്തിന് സമീപം പോലിസ് തടഞ്ഞു. വാഹനങ്ങള്‍ ഇപ്പോള്‍ കടത്തിവിടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക്് ആവശ്യമെങ്കില്‍ നടന്നു പോകാമെന്നും പോലിസ് അറിയിച്ചു. രാവിലെ 6 മണിയോടെ വാഹനങ്ങള്‍ കടത്തിവിടാമെന്നും പോലിസ് പറഞ്ഞു.
ശബരിമലയിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നായിരുന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹറ നേരത്തേ അറിയിച്ചിരുന്നത്. ഇതനുസരിച്ച് പോലിസ് അനുവാദത്തോടെ രാത്രി ഒന്‍പതുമണിയോടെ പമ്പയിലേക്ക് യാത്ര തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ത്രിവേണി പാലത്തിന് സമീപം വെച്ച് പോലിസ് തടയുകയായിരുന്നു.
ചിത്തിരആട്ടത്തിരുനാളിനായി നാളെ വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. ഈ സാഹചര്യത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര സംഘടനകള്‍ വിവിധ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് കത്തയച്ചിരുന്നു. 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ റിപ്പോര്‍ട്ടിങ്ങിനായി ശബരിമലയില്‍ എത്തുന്നത് സ്ഥിഗതികള്‍ വഷളാക്കുമെന്ന ഭീഷണിയാണ് കത്തിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss