|    Dec 18 Tue, 2018 2:02 am
FLASH NEWS
Home   >  National   >  

അയ്യപ്പഭക്തനെ മര്‍ദ്ദിക്കുന്ന വ്യാജ ചിത്രവുമായി ദേശീയതലത്തില്‍ സംഘപരിവാര പ്രചരണം

Published : 12th November 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: കറുപ്പ് വേഷത്തില്‍ തലയില്‍ ഇരുമുടി കെട്ടോടു കൂടിയുള്ള അയ്യപ്പഭക്തനെ പോലിസ് മര്‍ദിക്കുന്ന വ്യാജചിത്രത്തിന്റെ ഒരു ലക്ഷം കോപ്പികള്‍ അച്ചടിച്ച് ദേശീയ തലത്തില്‍ സംഘപരിവാരത്തിന്റെ പ്രചരണം.കാറുകളിലും ബൈക്കുകളിലും ഒട്ടിക്കാന്‍ അച്ചടിച്ചതെന്ന് വ്യക്തമാക്കി സേവ് ശബരിമലയെന്ന ടാഗോടു കൂടിയുള്ള ചിത്രം ഫെയ്‌സ് ബുക്കിലൂടെ പങ്ക് വച്ചത് ബിജെപിയുടെ ഡല്‍ഹി വക്താവ് തേജിന്ദര്‍ പാല്‍ സിങ് ബാഗയാണ്.കലാപത്തിനുള്ള ബിജെപിയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

100 കോടിയായ ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്നും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.അതേസമയം, ചിത്രം വ്യാജമാണെന്ന് കമന്റ് ബോക്‌സില്‍ ആളുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ഉപയോഗിച്ച പ്രതീകാത്മക ചിത്രമാണിതെന്നും ഇക്കാര്യം ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് തേജിന്ദര്‍ പ്രതികരിച്ചത്.


അതേസമയം, കറുപ്പ് വേഷത്തില്‍ തലയില്‍ ഇരുമുടി കെട്ടോടു കൂടിയുള്ള അയ്യപ്പഭക്തനെന്ന് തോന്നുന്ന ആളെ പോലിസ് മര്‍ദ്ദിക്കുന്നത ഫോട്ടോയുണ്ടാക്കി കലാപത്തിന് ആസൂത്രണം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുറുപ്പ് എന്നയാളെ കേരള പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss