|    Nov 19 Mon, 2018 8:44 am
FLASH NEWS
Home   >  Kerala   >  

ശബരിമല തീര്‍ഥാടകന്റെ മരണ കാരണം അപകടമാകാമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം

Published : 2nd November 2018 | Posted By: afsal ph


പത്തനംതിട്ട: ശബരിമല തീര്‍ഥാടകന്‍ ശിവദാസന്റെ മരണ കാരണം അപകടമാകാമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ല് പൊട്ടിയുണ്ടായ രക്തസ്രാവമാണ് അപകടത്തിന് കാരണമായത്. ഉയരത്തില്‍നിന്ന് വീണോ അപകടത്തില്‍പെട്ടോ തുടയെല്ല് പൊട്ടാം. ഇതാണ് അപകടത്തിലേക്ക് സൂചന നല്‍കുന്നത്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവമുണ്ടായത്. ആന്തരികാവയവങ്ങള്‍ക്കു ക്ഷതമില്ല. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. ജീര്‍ണിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ മൃതദേഹമാണ് പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നിലയ്ക്കല്‍ ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണു മരണമെന്ന് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലും നടത്തി. അതേസമയം, പോലിസ് നടപടിയല്ല ശിവദാസിന്റെ മരണത്തിന് കാരണമെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. പോലിസ് ലാത്തി ചാര്‍ജ്ജ് നടന്ന 16, 17 തിയ്യതികളിലല്ല മരണം സംഭവിച്ചത്. എല്ലാ മലയാള മാസവും ശബരിമലയിലെത്താറുള്ള ഇദ്ദേഹം 18ന് രാവിലെയാണ് വീട്ടില്‍നിന്നു പുറപ്പെട്ടത്. ബന്ധുക്കള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടും ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ രാഷ്ട്രീയ ലാക്കോടെ ശിവദാസന്റെ മരണം ഏറ്റെടുക്കുകയായിരുന്നു.
അതിനിടെ ശിവദാസന്‍ മരിക്കുന്നതിന് മുന്‍പ് ബിജെപി പ്രാദേശിക നേതൃത്വത്തിനെതിരേ നല്‍കിയ പരാതിയും പുറത്തായി. മുളമ്പുഴ സ്വദേശികളായ നാണു, ഗൗരി, മണി, സാവിത്രി എന്നിവര്‍ക്കെതിരേയാണ് ശിവദാസന്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് പന്തളം പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയാണ് പുറത്തായത്. ടൂ വീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ അയല്‍വാസികളായ ചിലര്‍ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നതായും ആരോപിച്ചായിരുന്നു പരാതി. ഇതിന് ശേഷം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ശിവദാസനെ സമീപിച്ചിരുന്നതായി ആരോപണമുണ്ട്. പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആര്‍എസ്എസ് നേതാവ് ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss